മയോ: കൗണ്ടി മയോയിലെ കാസിൽബാറിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ കേസ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഉണ്ടായ സംഭവത്തിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. 20 വയസ്സുകാരന് നേരെ ആയിരുന്നു ആക്രമണം ഉണ്ടായത്.
ഓഗസ്റ്റ് 23 ന് പുലർച്ചെ ആയിരുന്നു സംഭവം. ടക്കർ സ്ട്രീറ്റിൽവച്ചായിരുന്നു യുവാവ് ആക്രമിക്കപ്പെട്ടത്. എന്നാൽ സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. ഇവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ കാസിൽബാർ ജില്ലാ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

