ഡബ്ലിൻ: ഡബ്ലിനിലെ റോയൽ കനാലിൽ നിന്നും മൃതദേഹം കണ്ടെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
മേയർ സ്ട്രീറ്റ് ബ്രിഡ്ജ് മേഖലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടവർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഉടനെ തന്നെ പോലീസും ഫയർഫോഴ്സും എത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
Discussion about this post

