ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടം. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 20 ഉം 30 ഉം വയസ്സുള്ള യുവാക്കൾക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച വൈകീട്ട് രണ്ട് മണിയോടെയായിരുന്നു സംഭവം. രണ്ട് കാറുകൾ തമ്മിൽ ബിർച്ചിലിലെ എൻ15 ൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ 20 വയസ്സുള്ള സ്ത്രീയ്ക്കും ഇതേ പ്രായത്തിലുള്ള പുരുഷനും 40 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയ്ക്കും പുരുഷനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല. ലെറ്റർകെന്നി യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്.
Discussion about this post

