ഡൗൺ: കൗണ്ടി ഡൗണിൽ വെടിവയ്പ്പ്. യുവാവിന് കാലിന് പരിക്കേറ്റു. ബംഗോറിലെ ബ്ലൂംഫീൽഡ് റോഡിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 10.40 ഓടെ ആയിരുന്നു സംഭവം. വെടിവയ്പ്പുണ്ടായതായുള്ള വിവരം ലഭിച്ചതിന് പിന്നാലെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തുകയായിരുന്നു. യുവാവിന്റെ ഇടത് കാലിനാണ് പരിക്കേറ്റത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

