ക്ലെയർ: കൗണ്ടി ക്ലെയറിൽ വൻ ലഹരിവേട്ട. രണ്ട് മില്യൺ യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി. വെള്ളിയാഴ്ച ആയിരുന്നു സംഭവം. 30 വയസ്സുള്ള യുവാവിനെ പിടികൂടിയിട്ടുണ്ട്.
റെവന്യൂ ഓഫീസർമാരുടെ സംഘമാണ് ലഹരി പിടിച്ചെടുത്തത്. 100 കിലോ കഞ്ചാവാണ് യുവാവിന്റെ പക്കൽ ഉണ്ടായത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. യുവാവ് സ്റ്റേഷനിൽ തന്നെ തുടരുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഗാർഡ വ്യക്തമാക്കി.
Discussion about this post

