ഡബ്ലിൻ: നഴ്സുമാരെയും മറ്റ് പ്രൊഫഷണലുകളെയും ഐറിഷ് പൗരത്വം നേടുന്നതിനായുള്ള ഭാഷാ പരീക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യം. യംഗ് ഫിൻ ഗെയ്ൽ ഉപാദ്ധ്യക്ഷനും നാഷണൽ സെക്രട്ടറിയുമായി കുരുവിള ജോർജ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഐറിഷ് സർവ്വകലാശാലകളിൽ നിന്നും ബിദുരം നേടിയവർ, ജോലിയ്ക്കായി ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ച നഴ്സുമാർ മറ്റ് പ്രൊഫഷണലുകൾ എന്നിവരെ പരീക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന് അദ്ദേഹത്തിന്റെ ആവശ്യം. കുടിയേറ്റ സഹമന്ത്രി കോം ബ്രോഫിയ്ക്ക് ഇത് സംബന്ധിച്ച് അദ്ദേഹം കത്ത് നൽകി.
ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതുൾപ്പെടെയുള്ള പൗരത്വവുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ ഭാഷാ പ്രാവീണ്യം തെളിയിച്ചവർക്ക് വീണ്ടും അതേ സാഹചര്യത്തിലൂടെ കടന്ന് പോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണം. ഇത് അനാവശ്യസമ്മർദ്ദം സൃഷ്ടിക്കും. അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനോടകം തന്നെ നിശ്ചിത പരീക്ഷകളിൽ പ്രാവീണ്യം തെളിയിച്ചവരാണ് ആരോഗ്യപ്രവർത്തകർ. അതിനാൽ ഇവർക്കും ഇളവുകൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

