ഡബ്ലിൻ: വിവാദ അധ്യാപകൻ എനോക്ക് ബർക്ക് ജയിലിൽ തന്നെ തുടരും. കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്നാണ് എനോക്ക് ജയിലിൽ തന്നെ തുടരണമെന്ന് കോടതി നിർദ്ദേശിച്ചത്. വിൽസൺ ഹോസ്പിറ്റൽ സ്കൂളിൽ പ്രവേശിക്കരുത് എന്ന ഉത്തരവ് ആയിരുന്നു എനോക്ക് ലംഘിച്ചത്.
നിലവിൽ ജയിലിൽ കഴിയുന്ന എനോക്കിനെ വീഡിയോ ലിങ്ക് വഴി ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ വേളയിൽ പുറത്തിറങ്ങിയാൽ സ്കൂളിലേക്ക് ഇനി പോകുമോയെന്ന് ജസ്റ്റിസ് ബ്രയാൻ ക്രെഗൻ ആരായുകയായിരുന്നു. താൻ ഇനിയും സ്കൂളിൽ പോകുമെന്നായിരുന്നു ഇതിന് എനോക്ക് നൽകിയ മറുപടി. ഇതോടെ ജയിലിൽ തന്നെ തുടരാൻ കോടതി ഉത്തരവിടുകയായിരുന്നു.
Discussion about this post

