ചെന്നൈ: 50 വർഷത്തിലേറെയായി തമിഴ്നാട്ടിൽ നിലനിന്നിരുന്ന ദ്രാവിഡ രാഷ്ട്രീയ ആധിപത്യത്തെയാണ് നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ തകർത്തത് . രണ്ട് പ്രധാന ദ്രാവിഡ ഭീമന്മാരെ മറികടന്ന് ഒരു മൂന്നാം കക്ഷി തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഉയർന്നുവരുന്നത് ഇതാദ്യമാണ്.
234 അംഗ തമിഴ്നാട് നിയമസഭയിൽ, ടിവികെ 108 സീറ്റുകൾ നേടി. കേവല ഭൂരിപക്ഷത്തിന് ഒരു പാർട്ടിക്ക് 118 സീറ്റുകൾ ആവശ്യമാണ്, സർക്കാർ രൂപീകരിക്കാൻ വിജയ്ക്ക് ഇനി 10 എംഎൽഎമാരുടെ പിന്തുണ കൂടി ആവശ്യമാണ്. ഭരണകക്ഷിയായ ഡിഎംകെ 59 സീറ്റുകളായി ചുരുങ്ങി. അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഡിഎം കെ നേതാവ് കരുണാനിധിയ്ക്കൊപ്പമുള്ള വിജയുടെ കുട്ടിക്കാലത്തെ ചിത്രമാണ്.
ഒരു ഉദ്ഘാടന ചടങ്ങിൽ കരുണാനിധി റിബൺ മുറിക്കുന്നതും വിജയ് അദ്ദേഹത്തിന്റെ പിന്നിൽ നിന്ന് കൗതുകത്തോടെ വീക്ഷിക്കുന്നതും ചിത്രത്തിൽ കാണാം. ‘തന്റെ പിന്നിലുള്ള കുട്ടി ഒരു ദിവസം തന്റെ പാർട്ടിയെ നശിപ്പിക്കുമെന്ന് കലൈഞ്ജർ സ്വപ്നം കണ്ടത് പോലുമില്ല “ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഓൺലൈനിൽ പ്രചരിക്കുന്നത് .

