ഡബ്ലിൻ: അയർലൻഡിൽ തണുപ്പ്. വരും ദിവസങ്ങളിൽ രാത്രി കാലങ്ങളിൽ അതിശക്തമായ തണുപ്പായിരിക്കും അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഇന്ന് രാത്രി അയർലൻഡിൽ മഞ്ഞ് വീഴ്ച ഉണ്ടാകും. വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരും.
ഉച്ച കഴിഞ്ഞുള്ള സമയങ്ങളിൽ അന്തരീക്ഷ താപനില 0 ഡിഗ്രിയിലേക്ക് താഴുമെന്നാണ് പ്രവചനം. അതിനാൽ ജാഗ്രത വേണമെന്ന നിർദ്ദേശവുമുണ്ട്. രാത്രിയിലെ മഞ്ഞ് വീഴ്ച വാഹന യാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം.
Discussion about this post

