ബെൽഫാസ്റ്റ്: ഡൺമുറിയിൽ പോലീസ് സ്റ്റേഷന് മുൻപിൽ ഉണ്ടായ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. പോലീസുകാരെ കൊലപ്പെടുത്തുക ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം നടത്തിയതെന്നാണ് നോർതേൺ അയർലൻഡ് പോലീസിംഗ് ബോർഡ് വ്യക്തമാക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
ഭീകരാക്രമണം ആയിരുന്നു അക്രമികൾ ലക്ഷ്യമിട്ടിരുന്നത്. പോലീസുകാരെ അപായപ്പെടുത്തുകയും പരമാവധി നാശനഷ്ടങ്ങൾ സൃഷ്ടിക്കുകയും ആയിരുന്നു ആക്രമണത്തിന് പിന്നിലെ ലക്ഷ്യം എന്ന് ചെയർമാൻ ബ്രെൻഡാൻ മുള്ളൻ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് കിംഗ്സ്വേ മേഖലയിൽ സ്ഫോടനം ഉണ്ടായത്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം എത്തി പരിശോധന നടത്തുകയാണ്. മുൻകരുതൽ നടപടിയെന്നോണം പ്രദേശത്തെ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.

