ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ നടക്കുന്ന റൈഡർ കപ്പിനുള്ള ടിക്കറ്റുകൾ വിറ്റ് തീർന്നത് ഞൊടിയിടയിൽ. വിൽപ്പന ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റ് പോയി എന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷമാണ് അഡാരെ മാനറിൽ റൈഡർ കപ്പ് നടക്കുന്നത്.
അയർലൻഡിൽ ഉള്ളവർക്കായി ലഭ്യമാക്കിയിരുന്ന ടിക്കറ്റുകളാണ് വിറ്റ് തീർത്തത്. സെപ്തംബർ 17 മുതൽ 19 വരെ മത്സരങ്ങൾ കാണുന്നതിനുള്ള ടിക്കറ്റുകളാണ് ഇവ. ഒരു ദിവസത്തെ ടിക്കറ്റിന് 499 യൂറോയാണ് വില. ഇതിന് പുറമേ എക്സ്ക്ലൂസീവ് ഐറിഷ് വിൻഡോയിൽ ലഭ്യമായിരുന്ന ടിക്കറ്റുകളും വിറ്റ് തീർന്നു. നാല് മണിക്കൂറുകൾ കൊണ്ടായിരുന്നു ടിക്കറ്റുകൾ തീർന്നത്. രാജ്യത്തുടനീളമുള്ള 150,000-ത്തിലധികം ആളുകൾ നേരത്തെയുള്ള പ്രവേശനത്തിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്തിരുന്നു

