ഡബ്ലിൻ: ഇന്ധനവിലയ്ക്കെതിരെ അയർലൻഡിലെ തെരുവുകളിൽ നടക്കുന്ന പ്രതിഷേധം രോഗികളെ സാരമായി ബാധിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീൽ. രോഗികൾക്ക് ആരോഗ്യപ്രവർത്തകരുടെ സഹായം ഉറപ്പാക്കാൻ അടുത്താഴ്ചത്തെ പരിപാടികൾ റദ്ദാക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ഗതാഗതക്കുരുക്കിൽ രോഗികൾ ബുദ്ധിമുട്ടിലാകുന്ന പശ്ചാത്തലത്തിലാണ് മക്നീലിന്റെ പ്രതികരണം.
അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ആംബുലൻസ് സർവ്വീസുകൾക്ക് എത്രത്തോളം കഴിയുമെന്ന കാര്യത്തിൽ തനിക്ക് വലിയ ആശങ്കയുണ്ട്. പ്രതിഷേധത്തെ തുടർന്ന് യാത്ര ചെയ്യാൻ കഴിയാത്ത ആരോഗ്യപ്രവർത്തകർക്ക് പ്രത്യേകം താമസസൗകര്യം ഒരുക്കുന്നുണ്ടെന്നും ആരാഗ്യമന്ത്രി കൂട്ടിച്ചേർത്തു.

