നടൻ മേഘനാഥന് ആദരാഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ . ചെയ്ത വേഷങ്ങളിൽ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
‘ പ്രിയപ്പെട്ട മേഘനാഥൻ നമ്മോടു വിടപറഞ്ഞു. ചെയ്ത വേഷങ്ങളിൽ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥൻ പഞ്ചാഗ്നി, ചെങ്കോൽ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ.‘ എന്നാണ് മോഹൻലാലിന്റെ കുറിപ്പ്.
ചെങ്കോൽ എന്ന ചിത്രത്തിൽ കീരിക്കാടൻ ജോസിന്റെ സഹോദരനായാണ് മേഘനാഥൻ എത്തിയത് . സേതുമാധവനെ തേടി നടക്കുന്ന വില്ലന്റെ സഹോദരവേഷം ഏറെ ശ്രദ്ധേയമായി.
Discussion about this post