ഡബ്ലിൻ: ഡബ്ലിൻ സെൻട്രൽ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായി ഡബ്ലിൻ ഡെപ്യൂട്ടി ലോർഡ് മേയർ ജോൺ സ്റ്റീഫൻസിനെ നാമനിർദ്ദേശം ചെയ്യാൻ ഫിയന്ന ഫെയിൽ. നാളത്തെ കൺവെൻഷന് ശേഷം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.നാളെ വൈകീട്ട് ഏഴരയ്ക്ക് ഡബ്ലിനിലെ ആഷ്ലിംഗ് ഹോട്ടലിലാണ് കൺവെൻഷൻ.
അടുത്ത മാസമാണ് ഡബ്ലിൻ സെൻട്രലിലും ഒപ്പം ഗാൽവേ വെസ്റ്റിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഡബ്ലിൻ സെൻട്രലിൽ നിന്നും വിജയിച്ച മുൻ ധനമന്ത്രി പാസ്കൽ ഡൊണഹോ വേൾഡ് ബാങ്കിൽ പദവി സ്വീകരിക്കുന്നതിനായി മന്ത്രി സ്ഥാനവും ടിഡി സ്ഥാനവും രാജിവച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡബ്ലിൻ സെൻട്രലിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

