ലിമെറിക്ക്: ലിമെറിക്കിൽ വൻ മയക്കുമരുന്ന് വേട്ട. 1.54 മില്യൺ യൂറോയിലധികം വിലയുള്ള മയക്കുമരുന്ന് കണ്ടെടുത്തു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച ആയിരുന്നു സംഭവം. കഹെർഡാവ് മേഖലയിൽ നിന്നായിരുന്നു ലഹരി പിടിച്ചെടുത്തത്. പ്രദേശത്ത് ലഹരിസംഘങ്ങളെ പിടികൂടുന്നതിനായുള്ള പരിശോധന നടത്തുകയായിരുന്നു പോലീസ്. ഇതിനിടെയാണ് കാറിൽ ലഹരിയുമായി പ്രതികൾ സ്ഥലത്ത് എത്തി. ഇതോടെ പോലീസ് കാർ തടഞ്ഞു. തുടർന്ന് പരിശോധന നടത്തുകയായിരുന്നു.
Discussion about this post

