ന്യൂഡൽഹി : പാറ്റാ പാർട്ടി പ്രതിഷേധത്തിന്റെ മറവിൽ കലാപം അഴിച്ചുവിട്ട അക്രമികൾക്കെതിരെ ശക്തമായ നടപടികളാണ് ഡൽഹി പൊലീസ് കൈക്കൊണ്ടത് . പൊലീസ് വാഹനങ്ങൾ തല്ലി തകർക്കുകയും, പൊലീസുകാരെ അക്രമിക്കുകയും ചെയ്ത നിരവധി പേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു.
എന്നാലിപ്പോൾ അക്രമികൾക്കെതിരെ നടപടി എടുത്തതിൽ പ്രതിഷേധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം .പാർലമെന്റിന് മുന്നിൽ നടന്ന സമരത്തിന്റെ ദൃശ്യങ്ങൾ എ എ റഹീം എം പിയാണ് സമൂഹമാധ്യമത്തിൽ പങ്ക് വച്ചത്.
‘ രാജ്യ തലസ്ഥാനം ഇന്നോളം കാണാത്ത വലിയ വിദ്യാർത്ഥി യുവജന വേട്ടയ്ക്കാണ് ജന്തർമന്തർ സമരത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം സാക്ഷിയായത്. ഈ പോലീസ് അതിക്രമത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും, സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാരായ മുഴുവൻ പോലീസുകാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പാർലമെന്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഈ വിഷയം സഭയ്ക്ക് അകത്തും പുറത്തും വരുംദിവസങ്ങളിലും ശക്തമായ ഉന്നയിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ തീരുമാനം.‘ എന്നാണ് റഹീം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത് .

