ന്യൂഡൽഹി : നീറ്റ് പരീക്ഷയെ ചൊല്ലിയുള്ള ആരോപണങ്ങൾക്കും, പാറ്റാ പാർട്ടിയുടെ പ്രതിഷേധത്തിനുമൊടുവിൽ രാജി വച്ച ധർമ്മേന്ദ്ര പ്രധാന് പാർലമെന്റിൽ ജയ് വിളികളോടെ സ്വീകരണം . ബിജെപി അംഗങ്ങളും, സഖ്യകക്ഷികളും ‘ ധർമ്മേന്ദ്ര പ്രധാൻ സിന്ദാബാദ് ‘ മുഴക്കിയാണ് പാർലമെന്റ് പരിസരത്ത് എത്തിയ അദ്ദേഹത്തെ സ്വീകരിച്ചത്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ധർമ്മേന്ദ്ര പ്രധാൻ. ദർഭംഗയിൽ നിന്നുള്ള എംപിയായ ഗോപാൽജി താക്കൂർ, ധർമ്മേന്ദ്ര പ്രധാനെ തലപ്പാവ് ധരിപ്പിക്കുകയും ഷാൾ അണിയിക്കുകയും ചെയ്തു. സഹപ്രവർത്തകരിൽ നിന്ന് ഇത്രയും ഊഷ്മളമായ സ്വീകരണവും പിന്തുണയും ലഭിച്ച ധർമ്മേന്ദ്ര പ്രധാൻ എല്ലാവരെയും കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്തു
അതേസമയം ധർമ്മേന്ദ്ര പ്രധാനെ ഇത്തരത്തിൽ സ്വാഗതം ചെയ്തതിൽ പ്രതിപക്ഷം എതിർപ്പ് പ്രകടിപ്പിച്ചു. രാജിവച്ച നേതാവിനെ ബിജെപിയുടെയും എൻഡിഎ സഖ്യകക്ഷികളുടെയും എംപിമാർ മഹത്വവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

