മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ രണ്ട് മരണം. കാർ, ലോറി, ബസ് എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു മരണം. 40 ഉം 50 വയസ്സുള്ളവരാണ് മരിച്ചത്. 40 വയസ്സുകാരിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 6.30 ഓടെ ഗോർമാൻസ്ടൗണിൽ ആർ 132 ൽ ആയിരുന്നു അപകടം ഉണ്ടായത്. ലോറി ഡ്രൈവറായ 40 കാരനും ബസ് ഡ്രൈവറായ 50 കാരനുമാണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് തന്നെ ഇരുവരും മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. കാർ ഓടിച്ചിരുന്ന സ്ത്രീയെ ആണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ റോഡ് അടച്ചു. അതേസമയം 10 പേർക്ക് നിസ്സാര പരിക്കുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവരെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

