ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ പെൺകുട്ടിയ്ക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് പോലീസ്. പെൺകുട്ടിയെ കണ്ടെത്തിയതിനെ തുടർന്നാണ് തിരച്ചിൽ അവസാനിപ്പിച്ചത്. പെൺകുട്ടി സുരക്ഷിതയാണെന്ന് പോലീസ് അറിയിച്ചു.
ശനിയാഴ്ച രാവിലെയോടെയായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെ പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇക്കഴിഞ്ഞ 11 ന് ആയിരുന്നു 17 കാരിയായ ജെന്നിഫറിനെ കാണാതെ ആയത്.
Discussion about this post

