ഡബ്ലിൻ: അയർലന്റിൽ തെളിഞ്ഞ കാലാവസ്ഥയ്ക്കായി ഒരാഴ്ചയിലധികം കാത്തിരിക്കണമെന്ന പ്രവചനവുമായി മെറ്റ് ഐറാൻ. നിലവിലെ മോശം കാലാവസ്ഥ ഈ ആഴ്ചയും ജൂൺ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിലും തുടരും. മേഘാവൃതവും ഈർപ്പമുള്ളതുമായ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക എന്നാണ് മെറ്റ് ഐറാന്റെ പുതിയ പ്രവചനം വ്യക്തമാക്കുന്നത്.
ഉച്ച കഴിഞ്ഞും വൈകുന്നേരങ്ങളിലുമാണ് അതിശക്തമായ മഴ അനുഭവപ്പെടുക. രാവിലെ നേരങ്ങളിൽ നേരിയ മഴയായിരിക്കും ലഭിക്കുക. പകൽ സമയങ്ങളിൽ പരമാവധി 15 ഡിഗ്രി ആയിരിക്കും താപനില. അറ്റ്ലാന്റിക് തീരങ്ങളിലേക്ക് എത്തുന്തോറും തെക്ക് പടിഞ്ഞാറ്, പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ള കാറ്റിന് ശക്തികൂടും. നാളെയും തണുത്ത കാലാവസ്ഥയാകും രാജ്യത്ത് അനുഭവപ്പെടുക.

