ന്യൂഡൽഹി : കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രജ്ഞതയെ പ്രശംസിച്ചാണ് ഇത്തവണ തരൂർ രംഗത്തെത്തിയിരിക്കുന്നത് . റഷ്യ – യുക്രെയ്ൻ യുദ്ധം തുടങ്ങിയപ്പോൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയുടെ രീതിയെ താൻ അന്ന് പാർലമെന്റിൽ വിമർശിച്ചിരുന്നു.
എന്നാൽ അന്നത്തെ തന്റെ നിലപാട് തെറ്റാണെന്ന് തെളിഞ്ഞു കഴിഞ്ഞു . ഒരേസമയം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിൻ പുടിനും, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയ്ക്കും സ്വീകാര്യനായ നേതാവായി മോദി മാറി. രണ്ടിടത്തും അംഗീകരിക്കപ്പെടാൻ കഴിഞ്ഞ ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ട്.
2022 ഫെബ്രുവരിയിൽ പാർലമെന്റിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ നിലപാടിനെ വിമർശിച്ച ഒരാളാണ് ഞാൻ. അന്നത്തെ മണ്ടത്തരം ഞാന്‍ തിരുത്തുന്നു’ തരൂർ പറഞ്ഞു. രാജ്യ തലസ്ഥാനത്ത് നടന്ന ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു തരൂരിന്റെ പരാമർശം.