ഇന്ന് പലരുടെയും നെഞ്ചിടിപ്പേറ്റുന്ന വാർത്തയാണ് സ്മാർട്ട് ഫോണിന്റെ പൊട്ടിത്തെറി. സംസാരിക്കുന്നതിനിടയ്ക്കോ, ചാർജ് ചെയ്യുന്നതിനിടയ്ക്കോ ഫോണുകൾ പൊട്ടിത്തെറിക്കുന്നത് സർവ്വസാധാരണമാണ്. ചിലപ്പോൾ മരണം പോലും സംഭവിക്കാറുമുണ്ട്.
ഇപ്പോഴിതാ യുവതി പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ പൊട്ടിത്തെറിച്ച ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത് . ബ്രസീലിലെ സൂപ്പർ മാർക്കറ്റിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.ബ്രസീലിലെ അനാപോളിസിലാണ് സംഭവം. പാന്റിന്റെ പിൻ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത് . പെട്ടെന്ന് തീ ആളിപ്പടർന്നു. സ്ത്രീയുടെ ഭർത്താവ് തീ കെടുത്താൻ ശ്രമിക്കുന്നുണ്ട്. ഇതിനിടെ ഗുരുതര പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേയ്ക്ക് മാറ്റി .
ഒരു വർഷം പഴക്കമുള്ള മോട്ടറോള മോട്ടോ E32 ഫോണാണ് പൊട്ടിത്തെറിച്ചത് . സൂപ്പർ മാർക്കറ്റിലെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത് . ബബിൾബാത്ത്ഗേൾ എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്ക് വച്ചത് .