ലാവോയിസ്: കൗണ്ടി ലാവോയിസിൽ 50 കാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേസ് എടുത്തത്. ഇയാളെ ഇന്ന് പോർട്ട്ലോയിസ് ജില്ലാ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
50 കാരിയായ അഡി റലൂക്ക കോൺസ്റ്റാന്റിൻ ആണ് മരിച്ചത്. ഞായറാഴ്ച ആയിരുന്നു സംഭവം. ചർച്ച് സ്ട്രീറ്റിലെ വീട്ടിൽ താമസിച്ചുവരികയാണ് ഇവർ. 70 കാരൻ ഇവരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post

