ഡബ്ലിൻ: അയർലൻഡ് മലയാളി ജോസി ജോയുടെ പുതിയ ദിവ്യകാരുണ്യ സ്വീകരണ ഗാനം റിലീസ് ചെയ്തു. എന്നിൽ അലിയുവാൻ എന്ന് പേര് നൽകിയിരിക്കുന്ന ഗാനം കഴിഞ്ഞ ദിവസം യൂട്യൂബിലാണ് റിലീസ് ചെയ്തത്. ജോസി ജോയ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് റിയ റെജിയാണ്.
ജോസി ജോസും ഭാര്യ സീന ജോസിയും ചേർന്നാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. ബ്ലെസ്സി ബേബിയും ആവ സാറ ബിജുവും ചേർന്നാണ് കോറസ് ആലപിച്ചിരിക്കുന്നത്. വിബി വർക്കിയാണ് പ്രോഗ്രാമിംഗ്. ജോൺസൺ വർഗീസ് ആണ് വയലിനും ഫ്ളൂട്ടും.
Discussion about this post

