ഡബ്ലിൻ: ഡബ്ലിനിൽ ഇന്ന് മുതൽ ഡബ്ലിൻ ബസ് റൂട്ടുകളിൽ തടസ്സം നേരിടും. റോഡുപണികൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് സർവ്വീസുകളിൽ തടസ്സം നേരിടുക. ചില സർവ്വീസുകൾ വെട്ടിക്കുറയ്ക്കുന്ന സാഹചര്യവും ചിലവ താത്കാലികമായി റദ്ദാക്കുന്ന സാഹചര്യവും ഉണ്ടായേക്കാം.
രാത്രികാല സർവ്വീസുകളെയാണ് പ്രധാനമായും റോഡുപണി ബാധിക്കുക. ഇതിന്റെ പശ്ചാത്തലത്തിൽ രാത്രികാല സ്റ്റോപ്പുകൾ അടച്ചിടും. എല്ലാ ദിവസവും രാത്രി ഏഴര മുതൽ പുലർച്ചെ അഞ്ച് മണിവരെ ആയിരിക്കും തടസ്സം നേരിടേണ്ടതായി വരിക. 11ാം തിയതിവരെ തത്സ്ഥിതി തുടരും.
Discussion about this post

