ഡബ്ലിൻ: തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആളുകൾക്കിടയിൽ ആസക്തിയുളവാക്കുന്നത് അല്ലെന്ന് സോഷ്യൽ മീഡിയ നെറ്റ് വർക്കുകൾ. ഒയിറിയാച്ച്ടാസ് കമ്മിറ്റി മുൻപാകെ ഹാജരായ വേളയിൽ ആയിരുന്നു മെറ്റയുൾപ്പെടെയുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികൾ ഏകസ്വരത്തിൽ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു പ്രതിനിധികൾ കമ്മിറ്റി മുൻപാകെ ഹാജരായത്.
അടുത്തിടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ വലിയ ആശങ്ക ഉടലെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഒയിറിയാച്ച്ടാസ് കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ച. മെറ്റയ്ക്ക് പുറമേ ടിക്ക്ടോക്ക്, സ്നാപ്ചാറ്റ് എന്നിവയുൾപ്പെടെയുള്ള കമ്പനികളുടെ എക്സിക്യൂട്ടീവുകളും പങ്കെടുത്തിരുന്നു. അൽഗോരിതം, അനുചിതമായ ഉള്ളടക്കങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ആയിരുന്നു ടിഡിമാരിൽ നിന്നും ഏറ്റവും കൂടുതലായി ഉയർന്നത്.

