ഡബ്ലിൻ: ഡബ്ലിനിൽ നടക്കുന്ന യൂറോകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കായുള്ള ടിക്കറ്റുകൾ വിൽപ്പനയ്ക്ക്. ഡബ്ലിനിലെ ഡബ്ലിൻ അരീനയിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇത് ആസ്വദിക്കുന്നതിനുള്ള പ്രീമിയം ഹോസ്പിറ്റാലിറ്റി പാക്കേജുകളുടെ വിൽപ്പനയാണ് ആരംഭിക്കുന്നത്. 2028 ജൂൺ 9 മുതൽ ജൂലൈ 9 വരെയാണ് മത്സരങ്ങൾ നടക്കുക.
അയർലൻഡിന് പുറമേ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നീ രാജ്യങ്ങളും യൂറോകപ്പിന് ആതിഥേയത്വം വഹിക്കുന്നുണ്ട്. ഡബ്ലിനിൽ ആകെ ഏഴ് മത്സരങ്ങളാണ് നടക്കുന്നത്. അഞ്ച് ഗ്രൂപ്പ് മത്സരങ്ങൾക്ക് പുറമേ ഒരു റൗണ്ട് ഓഫ് സിസ്ട്ടീൻ മത്സരവും ഒരു ക്വാർട്ടർ ഫൈനൽ മത്സരവും ഇവിടെ നടക്കും. സിംഗിൾ മാച്ച് എക്സ്പീരിയൻസ് വിഭാഗത്തിലെ ടിക്കറ്റുകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 1,168.90 യൂറോ മുതലാണ്. ഇതിന് പുറമേ ഫോളോ മൈ ടീം, വെന്യൂ സീരിസ് എന്നീ പാക്കേജുകളും ലഭ്യമാണ്. ജനറൽ ടിക്കറ്റുകളുടെ വിൽപ്പന അടുത്ത വർഷം ഡിസംബറിലാണ് ആരംഭിക്കുക.

