ഡബ്ലിൻ: അയർലൻഡ് ഫുട്ബോൾ സോസിയേഷനുമായി ബന്ധപ്പെട്ട ലൈംഗിക പീഡന കേസിൽ മുൻ പരിശീലകൻ ഇമോൺ കോളിൻസ് അറസ്റ്റിൽ. ഇന്നലെ രാവിലെയാണ് അന്വേഷണ സംഘം ഇമോണിനെ അറസ്റ്റ് ചെയ്തത്. ഗാർഡ നാഷണൽ പ്രൊട്ടക്റ്റീവ് സർവീസസ് ബ്യൂറോയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ലൈംഗിക പീഡന കേസ് വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. രണ്ട് വർഷം മുൻപായിരുന്നു പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. ആർടിഇയുടെ ഇൻവെസ്റ്റിഗേറ്റീവ് പ്രോഗ്രാമായ ഗേൾസ് ഇൻ ഗ്രീൻ എന്നതിൽ നിരവധി പേർ തങ്ങൾ പരിശീലകനിൽ നിന്നും നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. നിലവിൽ ഗാർഡ സ്റ്റേഷനിലാണ് കോളിൻസ് ഉള്ളത്. അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യും.

