ഡബ്ലിൻ: ബാങ്ക് ഓഫ് അയർലൻഡിന്റെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളിൽ തടസ്സം. നിരവധി ഉപഭോക്താക്കൾ ഇതോടെ ബുദ്ധിമുട്ടിലായി. ഉപഭോക്താക്കൾക്ക് 365 മൊബൈൽ ബാങ്കിംഗ് ആപ്പിലേക്കും ഓൺലൈൻ ബാങ്കിംഗ് വെബ്സൈറ്റിലേക്കും പ്രവേശിക്കൻ കഴിയാതെ വരികയായിരുന്നു. സാങ്കേതിക പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മുതലാണ് സാങ്കേതിക പ്രശ്നം നേരിടാൻ ആരംഭിച്ചത്. ഡൗൺഡിട്ടെക്ടർ അയർലൻഡ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ പരാതികൾ എത്തുകയായിരുന്നു. ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണം എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

