ജീവിതത്തിൽ പലപ്പോഴും നമുക്ക് പല പ്രതിസന്ധികളെയും അഭിമുഖീകരിക്കേണ്ടതായി വരും. പലരും ഈ ഘട്ടത്തിൽ തളർന്നു വീഴുകയാണ് പതിവ് . എന്നാൽ ഇത്തരം വീഴ്ച്ചകളിലും തളരാതെ തല ഉയർത്തി നിൽക്കുന്നവരുണ്ട്. ഇത് ചില നക്ഷത്രങ്ങളുടെ പ്രത്യേകതയാണ്.
കാർത്തിക : കാർത്തികയിൽ ജനിച്ചവർ തേജസ്വികളും, പ്രഭു തുല്യരും ആയിരിക്കും. വിദ്യയോടും, ധനത്തോടും കൂടിയാകും ജീവിതം. എതിർപ്പുകളെ അതിജീവിച്ചും, എന്ത് ത്യാഗം സഹിച്ചും ഇവർ ലക്ഷ്യത്തിലെത്തും. സ്വന്തം പ്രവൃത്തി കൊണ്ട് മാത്രമേ കാർത്തികക്കാർക്ക് ഉയർച്ച ഉണ്ടാകൂ. 57 വയസിന് ശേഷം നല്ല സാമ്പത്തിക ഉയർച്ച ഉണ്ടാകും.
ചിത്തിര ; ഏത് പ്രതികൂല സാഹചര്യങ്ങളിലും ഭയപ്പെടുന്നവരല്ല ഇക്കൂട്ടർ. എല്ലാ പ്രശ്നങ്ങളും വാശിയോടെ അഭിമുഖീകരിക്കുകയും അവയിൽ വിജയിക്കുകയും ചെയ്യും. തളർന്നിരിക്കാൻ തയ്യാറല്ല ഇക്കൂട്ടർ. ഏത് സാഹചര്യത്തിലും കർമനിരതരവാൻ പ്രത്യേക കഴിവുള്ളവരാണ്. വിശ്രമം എന്നത് ഇവരുടെ നിഘണ്ടുവിൽ ഇല്ല.
ഉത്രാടം : കഠിന പരിശ്രമശാലിയായതിനാൽ ഏത് തൊഴിൽ ചെയ്യാൻ സന്നദ്ധരും അതിൽ പ്രാവീണ്യം തെളിയിക്കുന്നവരുമായിരിക്കും. എല്ലാ മേഖലയിലും മറ്റുള്ളവരേക്കാൾ മുന്നിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരും , അതിന് വേണ്ടി പരിശ്രമിക്കുന്നവരുമായിരിക്കും.
പൂരുരുട്ടാതി ; ഈ നക്ഷത്രക്കാർ ഏത് സാഹചര്യത്തിലും നിരാശരാകുകയില്ല. ശുഭാപ്തി വിശ്വാസം ഇക്കൂട്ടരുടെ മുഖമുദ്രയാണ്. അടുക്കും, ചിട്ടയോടു കൂടിയുള്ള ജീവിതം നയിക്കുന്നവരാണ്. പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് ധൈര്യത്താടെ പുറത്തു വരാൻ പ്രത്യേക കഴിവുള്ളവരാണ്.
ഉത്തൃട്ടാതി ; ശത്രുക്കളുടെ മേൽ എപ്പോഴും വിജയം കൈവരിക്കുന്നവരാണ് ഇക്കൂട്ടർ. പരാജയത്തിൽ തളരാതെ കഠിനാധ്വാനത്താൽ വിജയത്തിന്റെ ഉയരങ്ങൾ തൊടും. സമൂഹത്തിൽ തിളങ്ങുന്ന ഇക്കൂട്ടർക്ക് എല്ലാ മേഖലയിലും അംഗീകാരവും ലഭിക്കും

