ഡബ്ലിൻ: കമോഗി ഗെയിമുകളിൽ സ്കോർട്ട് ധരിക്കുന്നത് നിർബന്ധമാക്കിയതിൽ പ്രതികരിച്ച് ഒയിറിയാച്ച്ടാസ് സ്പോർട്സ് കമ്മിറ്റി ചെയർമാനായ ലേബർ ടിഡി അലൻ കെല്ലി. നടപടിയോട് യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കമോഗി അസോസിയേഷൻ എത്രയും വേഗം പ്രശ്നം പരിഹരിക്കണം. അല്ലെങ്കിൽ സ്പോർട്സ് കമ്മിറ്റിയ്ക്ക് മുൻപാകെ നിലപാട് വിശദീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കോർട്ട് നിർബന്ധമാക്കിയ വിഷയം വലിയ അസ്വസ്ഥതകൾ ഉളവാക്കുന്നു. പ്രശ്നം വേഗം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കോർട്ട് ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം കളിക്കാർക്ക് ആണ് നൽകേണ്ടത്. അതൊരു സാമാന്യ യുക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

