ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധം അയർലന്റിലെ ഉപഭോക്താക്കളിൽ കടുത്ത ആശങ്കയും ഭയവും ഉളവാക്കിയതായി റിപ്പോർട്ടുകൾ. ക്രെഡിറ്റ് യൂണിയൻ കൺസ്യൂമർ സെന്റിമെന്റ് ഇൻഡക്സ് ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. അയർലന്റിലെ സാമ്പത്തിക മാറ്റങ്ങളെക്കാൾ ഉപഭോക്താക്കളുടെ വികാരത്തെ ട്രംപിന്റെ താരിഫ് പ്രഖ്യാപനം സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് സിയുസിഎസ്ഐ വ്യക്തമാക്കുന്നത്.
അവശ്യസാധനങ്ങളുടെ വില വർദ്ധനവിനെ തുടർന്ന് ആളുകൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതോടൊപ്പം ഭാവിയിൽ സ്ഥിതി ഇതിലും മോശമായേക്കാമെന്ന ഭയവും ഇവരെ അലട്ടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് എക്കോണമിസ്റ്റ് ആയ ഓസ്റ്റിൻ ഹ്യൂഗ്സ് അഭിപ്രായപ്പെടുന്നു.

