ഡബ്ലിൻ: അയർലൻഡിലെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ജനപ്രീതിയുമായി ബന്ധപ്പെട്ട സർവ്വേയിൽ ഒന്നാം സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. 37 ശതമാനം ആളുകളാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിൽ നാല് ശതമാനത്തിന്റെ പിന്തുണ വർധിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
പ്രതിപക്ഷ നേതാവ് മേരി ലൂ മക്ഡൊണാൾഡ്സിനാണ് ജനപിന്തുണയിൽ രണ്ടാം സ്ഥാനം. 35 ശതമാനം പിന്തുണയാണ് ഇവർക്കുള്ളത്. അതേസമയം ഇവരുടെ ജനപിന്തുണയിൽ നാല് ശതമാനത്തിന്റെ ഇടിവ് ഉണ്ടായി.
ഫിൻ ഗെയ്ൽ നേതാവും ഉപപ്രധാനമന്ത്രിയുമായ സൈമൺ ഹാരിസിനാണ് മൂന്നാം സ്ഥാനം. 31 ശതമാനം പേരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ സർവ്വേയുമായി താരതമ്യം ചെയ്യുമ്പോൾ അദ്ദേഹത്തിന് പിന്തുണയിൽ നാല് ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്.

