ലിമെറിക്ക്: ലിമെറിക്കിൽ ജയിലിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 20 വയസ്സുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഐറിഷ് പ്രിസൺ സർവ്വീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മൾഗ്രേവ് സ്ട്രീറ്റിലുള്ള ജയിലിലാണ് സംഭവം ഉണ്ടായത്. സെല്ലിനുള്ളിൽ 20 കാരനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ ജയിലിലെ പാരാമെഡിക്കൽ സംഘം സ്ഥലത്തെത്തി. എന്നാൽ അപ്പോഴേയ്ക്കും യുവാവ് മരിച്ചിരുന്നു. സംഭവത്തിൽ ദുരൂഹതില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. എന്നിരുന്നാലും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post

