ബെൽഫാസ്റ്റ്: ന്യൂടൗൺബേയിലെ സുരക്ഷാ മുന്നറിയിപ്പ് അവസാനിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മുന്നറിയിപ്പ് അവസാനിച്ചത്. ഇതേ തുടർന്ന് അടച്ചിട്ട റോഡുകൾ തുറന്നു.
ഇന്ന് രാവിലെ ആറ് മണിയ്ക്ക് പ്രദേശത്തെ പോലീസ് സ്റ്റേഷന് സമീപം സ്ഫോടക വ്സുതിന് സമാനമായ വസ്തു കണ്ടെത്തുകയായിരുന്നു. പ്രദേശവാസികളാണ് വസ്തു ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പിന്നാലെ റോഡുകളും അടച്ചു. തുടർന്ന് സ്ഫോടക വസ്തു നിർവ്വീര്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. എന്നാൽ പരിശോധനയിൽ കണ്ടെത്തിയ വസ്തു സ്ഫോടക വസ്തുവല്ലെന്ന് കണ്ടെത്തി. ഇതേ തുടർന്ന് മുന്നറിയിപ്പ് നീക്കി റോഡുകൾ തുറക്കുകയായിരുന്നു.

