ഡബ്ലിൻ: ജോയിന്റ് ഒയിറിയാച്ച്ടാസ് കമ്മിറ്റി ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അധ്യക്ഷ സ്ഥാനം ഒഴിയാൻ ഫിയന്ന ഫെയിൽ ടിഡി മാൽക്കം ബൈർൺ. മദ്യപിച്ച് വാഹനമോടിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് സ്ഥാനം ഒഴിയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു മദ്യപിച്ച് വാഹനം ഓടിയ്ക്കുന്നതിനിടെ അദ്ദേഹം പോലീസിന്റെ പിടിയിലായത്.
സ്ഥാനം ഒഴിയുന്ന വിവരം അദ്ദേഹം തന്നെയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് തീരുമാനം എന്ന് അദ്ദേഹം പറയുന്നു. ആരും സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടിട്ടില്ല. സ്വന്തം നിലയിലാണ് പദവിയിൽ നിന്നും രാജിവയ്ക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിനിലെ ഹോട്ടലിൽ നിന്നും വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെ ചെക്പോയിന്റിൽ പോലീസ് നടത്തിയ പരിശോധനയിൽ അദ്ദേഹം മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.

