ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി പരസ്യപ്രതികരണം നടത്തി ഫിയന്ന ഫെയിൽ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ജിം ഗാവിൻ. തനിക്ക് ഒരിക്കലും നിരാശയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബാൾ ബ്രേക്ക് ഫാസ്റ്റിന്റെ പോഡ്കാസ്റ്റിൽ ആയിരുന്നു അദ്ദേഹം മനസ് തുറന്നത്.
ജനങ്ങളെ സേവിക്കുക എന്നത് തന്റെ ഡിഎൻഎയിൽ ഉള്ള കാര്യമാണ്. പ്രതിരോധ സേനയിലെ തന്റെ അനുഭവങ്ങൾ തന്നിൽ കടമയെക്കുറിച്ചുള്ള ബോധം നിലനിർത്തുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥിത്വം വലിയ ബഹുമതി ആയിരുന്നു. അതൊരു പദവി ആയിരുന്നു. അത് നഷ്ടപ്പെട്ടത് വലിയ വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

