ഡബ്ലിൻ: കൗൺസിൽ ഓഫ് സ്റ്റേറ്റ് ഇന്ന് യോഗം ചേരും. 2026 ലെ അന്താരാഷ്ട്ര സംരക്ഷണ ബില്ലിന്റെ ഭരണഘടനാ സാധുത പരിഗണിക്കുന്നതിന് വേണ്ടിയാണ് ഇന്ന് യോഗം ചേരുന്നത്. പ്രസിഡന്റ് കൗതറിൻ കനോലിയാണ് യോഗം വിളിച്ചത്.
അന്താരാഷ്ട്ര സംരക്ഷണ ബിൽ ഒയിറിയാച്ച്ടാസ് കഴിഞ്ഞ ആഴ്ച പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് ഓഫ് കൗൺസിൽ യോഗം ചേരുന്നത്. ഉച്ചയ്ക്ക് ശേഷമാണ് യോഗം. യോഗത്തിലെ ചർച്ചകൾക്ക് ശേഷമേ ബില്ല് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് അയക്കുന്ന കാര്യത്തിൽ പ്രസിഡന്റ് അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ.
Discussion about this post

