ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ പുതിയ പോലീസ് ഓംബുഡ്സ്മാനെ നിയമിച്ചു. ഫസ്റ്റ് മിനിസ്റ്ററും, ഡെപ്യൂട്ടി മിനിസ്റ്ററും ചേർന്നാണ് നിയമം നടത്തിയത്. വടക്കൻ അയർലൻഡിൽ ചീഫ് ഇൻസ്പെക്ടർ ഓഫ് ക്രിമിനൽ ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ചിട്ടുള്ള ജാക്വി ഡർകിൻ വെള്ളിയാഴ്ച പുതിയ ചുമതല ഏറ്റെടുക്കും.
2025 ഡിസംബറിൽ ഒഴിഞ്ഞ പദവിയിലാണ് പുതിയ നിയമനം നടത്തിയിരിക്കുന്നത്. മുൻ പോലീസ് ഓംബുഡ്സ്മാന്റെ ചുമതല ഉണ്ടായിരുന്ന മേരി ആൻഡേഴ്സൺ ഡിസംബറിലായിരുന്നു രാജി വച്ചത്. ഇതിന് ശേഷമുള്ള ആദ്യ നിയമനമാണ് ഡർകിനിന്റേത്. പോലീസിന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പൊതുജനങ്ങൾക്ക് ഓംബുഡ്സ്മാനെ അറിയിക്കാം.
Discussion about this post

