ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. ഇനി മൂന്ന് നാൾ മാത്രമാണ് തിരഞ്ഞെടുപ്പിനായുള്ളത്. ഈ മാസം 24 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
രണ്ട് വനിതാ സ്ഥാനാർത്ഥികളാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. ഇരുവരും തങ്ങളുടെ വോട്ടുകൾ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. വെക്സ്ഫോർഡിലാണ് ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസിന്റെ ഇന്നത്തെ പ്രചാരണം. മാധ്യമങ്ങളെയും ഇവിടെവച്ച് അവർ അഭിസംബോധന ചെയ്യും.
അവസാന നാളുകളിൽ യുവതലമുറയെ കയ്യിലെടുക്കാനാണ് ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലിയുടെ ശ്രമം. ദേശീയ ക്യാൻവാസ് ദിനമായ ഇന്ന് ക്യാമ്പസുകളിലെ പ്രചാരണത്തിലാണ് കനോലി ശ്രദ്ധ ചെലുത്തിയിരിക്കുന്നത്.

