പിഎസ്എൻഐയുമായുള്ള സംയുക്ത ഓപ്പറേഷന്റെ ഭാഗമായി 5.2 മില്യൺ യൂറോയുടെ കഞ്ചാവ് പിടിച്ചെടുത്തു . സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.
സ്കോട്ട്ലൻഡിൽ നിന്ന് ലാർൺ ഹാർബറിലേക്ക് പോകുകയായിരുന്ന ലോറി തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ്, നിരവധി പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്.50 വയസ്സ് പ്രായമുള്ളയാളെയാണ് സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തത്.
ആൻ ഗാർഡ സിയോച്ചാനയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ക്രോസ് ബോർഡർ ജോയിന്റ് ഏജൻസി ടാസ്ക് ഫോഴ്സ്, പിഎസ്എൻഐ, റവന്യൂ സർവീസുകൾ ഉൾപ്പെടെയുള്ള ഏജൻസികളാണ് ഓപ്പറേഷൻ നടത്തിയത്.
Discussion about this post

