ലിമെറിക്കിൽ അരിവാൾ ഉപയോഗിച്ച് ആക്രമണം. നഗരത്തിന്റെ തെക്ക് ഭാഗത്തായാണ് സംഭവം. പരിക്കേറ്റയാളെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല. മറ്റൊരാൾക്കും ഈ ആക്രമണത്തിൽ പരിക്കേറ്റതായി സൂചനയുണ്ട്.
ആക്രമണത്തെക്കുറിച്ചുള്ള വിവരം ലഭിച്ച് ഗാർഡ എത്തിയപ്പോഴേയ്ക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. ആക്രമണത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗാർഡ അറിയിച്ചു.
Discussion about this post

