യുക്രെയ്നിൽ നിന്നുള്ള 16,000 പേർക്ക് വരെ താമസിക്കാനാകുന്ന ടൂറിസ്റ്റ്, കൊമേഴ്സ്യൽ താമസ സൗകര്യങ്ങൾ പിൻവലിക്കാൻ സർക്കാർ നീക്കം. നീതി, കുടിയേറ്റം, സാമൂഹിക കാര്യങ്ങൾ എന്നിവ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയിൽ നീതിന്യായ മന്ത്രി ജിം ഒ’കല്ലഗനാണ് ഈ വിഷയം ഉയർത്തിയത് .
മൈഗ്രേഷൻ സഹമന്ത്രി കോൾം ബ്രോഫി അടുത്തിടെ ഈ വിഷയം ഉന്നയിച്ചിരുന്നു. വളരെ ദുർബലരായവർക്കും രോഗബാധിതരായവർക്കും ഒഴികെ, 2024 മാർച്ചിന് മുമ്പുള്ള താമസക്കാർക്ക് സംസ്ഥാന കരാർ പ്രകാരം അനുവദിച്ച വാണിജ്യ താമസ സൗകര്യങ്ങൾ പിൻവലിക്കാൻ ധാരണയായി.
ആറ് മാസ കാലയളവിൽ ഘട്ടം ഘട്ടമായി ഓഗസ്റ്റിൽ പ്രക്രിയ ആരംഭിക്കും. ഈ മാറ്റത്തെക്കുറിച്ച് മൂന്ന് മാസം മുന്നേ അറിയിപ്പ് നൽകും. പ്രോപ്പർട്ടികൾ ടൂറിസത്തിനും സ്വകാര്യ വാടക മേഖലയ്ക്കും തിരികെ നൽകും.ഈ വർഷത്തെ അവസാന നാല് മാസങ്ങളിൽ €600 അക്കോമഡേഷൻ റെക്കഗ്നിഷൻ പേയ്മെന്റ് സ്കീം അവസാനിപ്പിക്കാനും ധാരണയായി.

