Bha. Bha. Ba.
“Bha. Bha. Ba.” (ഭയം, ഭക്തി, ബഹുമാനം) 2025-ൽ പുറത്തിറങ്ങിയ ഒരു മലയാളം ആക്ഷന്‍-കോമഡി-ത്രില്ലര്‍ സിനിമയാണ്. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപ് ആണ് നായകൻ. എക്സ്റ്റൻഡഡ് കാമിയോ വേഷത്തിൽ മോഹൻലാൽ എത്തുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബൈജു സന്തോഷ്, ശരണ്യ പൊൻവണ്ണൻ, ബാലു വർഗീസ്, സാൻഡി മാസ്റ്റർ, ദേവൻ, എസ് ജെ സൂര്യ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഗോകുലം ഗോപാലൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഫാഹിം സഫറും നൂറിൻ ഷരീഫും ചേർന്നാണ്.
ഭാഷ: മലയാളം.
OTT പ്ലാറ്റ്ഫോം:ZEE5
OTT റിലീസ് തിയതി: 16 ജനുവരി 20206
Kalamkaval
“Kalamkaval” 2025-ലെ ഒരു മലയാളം ആക്ഷൻ-ക്രൈം ത്രില്ലർ ചിത്രമാണ്. ജിതിൻ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിൽ എത്തുന്നു. സ്ത്രീകളെ പ്രണയിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം കൊലപ്പെടുത്തുന്ന ഒരു സൈക്കോ ക്രിമിനലിന്റെ കഥ പറയുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രത്തിൽ ജിബിൻ ഗോപിനാഥ്, ഗായത്രി അരുൺ, ശ്രുതി രാമചന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഭാഷ: മലയാളം.
OTT പ്ലാറ്റ്ഫോം: SonyLIV
OTT റിലീസ് തിയതി: 16 ജനുവരി 2026

