മയോ: വീൽചെയറിൽ സഞ്ചരിക്കുന്നവർക്കും ഇനി മയോ ബീച്ചിൽ എത്തി ഒഴിവുനേരം ആനന്ദകരമാക്കാം. ബീച്ചിൽ വീൽചെയർ സൗഹൃദ മാറ്റുകൾ സ്ഥാപിച്ചു. വീൽചെയർ ഉപയോഗിക്കുന്നവർക്ക് ഈ മാറ്റിലൂടെ ബീച്ചിലേക്ക് എളുപ്പം പ്രവേശിക്കാനും, മണലിൽ സുഖമായി സഞ്ചരിക്കാനും സാധിക്കും.
പ്രധാന പ്രവേശന കവാടങ്ങളിൽ നിന്നും തീരത്തേയ്ക്ക് ആണ് മാറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ തീരത്തേയ്ക്ക് ആയാസകരമായി എത്താൻ വീൽചെയർ ഉപയോഗിക്കുന്നവർക്ക് കഴിയും. മണലിൽ വീൽചെയറുമായി സഞ്ചരിക്കുന്നത് ആളുകൾക്ക് അൽപ്പം പ്രയാസകരമാണ്. മാറ്റുകൾ വിരിച്ചതോടെ ഈ പ്രയാസം ആണ് ഇല്ലാതായിരിക്കുന്നത്.
പ്രത്യേക പ്ലാസ്റ്റിക് കൊണ്ടും റബ്ബർ മെറ്റീരിയൽ കൊണ്ടുമാണ് മാറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. പ്രാം, വാക്കർ എന്നിവ ഉപയോഗിക്കുന്നവർക്കും മാറ്റിലൂടെ എളുപ്പത്തിൽ നടക്കാം.

