കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. മിഡിൽടണിലെ വെസ്റ്റ്പാർക്കിന് സമീപം ആർ627 ൽ ആയിരുന്നു സംഭവം. പരിക്കേറ്റ മൂന്ന് പേരും ആശുപത്രിയിൽ ചികിത്സ തേടി.
രാത്രി എട്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേരും സൈക്കിൽ യാത്രികരാണ്. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

