ഡബ്ലിൻ: അയർലന്റ് മലയാളി രാജു കുന്നക്കാട്ടന് പുരസ്കാരം. പ്രശസ്തസാഹിത്യകാരനും അദ്ധ്യാപകനുമായിരുന്ന ആറന്മുള സത്യവ്രതൻ സ്മാരക സാഹിത്യ അവാർഡ് ആണ് അദ്ദേഹത്തിന് ലഭിച്ചത്. ‘ ഒലിവ് മരങ്ങൾ സാക്ഷി ‘ എന്ന നാടകത്തിനാണ് പുരസ്കാരം. 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് ലഭിച്ചത്.
എസ്എംഎസ്എം ലൈബ്രറി ശതാബ്ദി ഹാളിൽ ഈ മാസം 11 ന് ആയിരുന്നു പുരസ്കാര വിതരണം. ജി. പ്രകാശിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പ്രമുഖ സിനിമാ സംവിധായകൻ ദിലീപ് നാട്ടകം ഉദ്ഘാടനം ചെയ്തു. നടൻ കോട്ടയം പുരുഷനാണ് രാജു കുന്നക്കാട്ടന് പുരസ്കാരം സമ്മാനിച്ചത്. നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2024 ലെ രാജൻ പി ദേവ് പുരസ്കാരത്തിനും രാജു കുന്നക്കാട്ട് അർഹനായി.
Discussion about this post

