ഡബ്ലിൻ: അയർലന്റ് മലയാളി സാം ചെറിയാൻ അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളി അംഗമാണ് സാം.
കഴിഞ്ഞ ആഴ്ചയായിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിരിക്കെ ആരോഗ്യനില വഷളാകുകയായിരുന്നു. ക്രിക്കറ്റ് ടൂർണമെന്റുകളിലും സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യം ആയിരുന്നു അദ്ദേഹം.
18 വർഷം മുൻപാണ് കേരളത്തിൽ നിന്നും കുടുംബവുമൊത്ത് സാം അയർലന്റിൽ എത്തിയത്. ഭാര്യ ബിന്ദു സാം മാറ്റർ പബ്ലിക് ( ഡബ്ലിൻ). ഷെർളിൻ, ആർലിൻ, ആഷ്ലിൻ, കെവിൻ എന്നിവരാണ് മക്കൾ. പൂനെയിലാണ് സാമിന്റെ രക്ഷിതാക്കൾ.
Discussion about this post

