ഡബ്ലിൻ: അയർലന്റിൽ സെപ്റ്റിക് ടാങ്കുകൾ നിലനിൽക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് കണ്ടെത്തൽ. എൻവിരോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (ഇപിഎ) നടത്തിയ പരിശോധനയിലാണ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സെപ്റ്റിക് ടാങ്കുകൾ ആളുകൾക്കും പരിസ്ഥിതിയ്ക്കും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
അഞ്ച് ലക്ഷത്തോളം സെപ്റ്റിക് ടാങ്കുകളാണ് അയർലന്റിൽ ഉള്ളത്. ഇതിൽ 56 ശതമാനവും മാനദണ്ഡം പാലിക്കുന്നില്ല. 1400 ഡൊമസ്റ്റിക് സെപ്റ്റിക് ടാങ്കുകൾ മാനദണ്ഡം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഗുരുതരമായ വിഷയത്തിൽ ഇപിഎ പ്രാദേശിക ഭരണകൂടത്തിന്റെ ശ്രദ്ധക്ഷണിച്ചു. എത്രയും വേണം ഇതിനൊരു പരിഹാരണം കാണണമെന്ന് ഇപിഎ നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

