ഡബ്ലിൻ: അയർലൻഡിൽ അവശ്യസാധനങ്ങളുടെ വില വർദ്ധിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെയുണ്ടായ വിലക്കയറ്റം 1.8 ശതമാനം ആണെന്നാണ് യൂറോപ്യൻ യൂണിയന്റെ ഹാർമൊണൈസ്ഡ് ഇൻഡക്സ് ഓഫ് കൺസ്യൂമർ പ്രൈസസ് ( എച്ച്ഐസിപി) വ്യക്തമാക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വില മാത്രം 5 ശതമാനം ഉയർന്നു.
ഈ വർഷം ഓഗസ്റ്റിലേക്ക് എത്തുമ്പോൾ പണപ്പെരുപ്പം 0.2 ശതമാനം വർദ്ധിച്ചു. ഇതിൽ 0.4 ശതമാനം ഭക്ഷ്യവസ്തുക്കളുടെ മാത്രം വില വർദ്ധനവ് ആണ്. അതേസമയം ഊർജ്ജവിലയിൽ രാജ്യത്ത് കുറവുണ്ടായി. ഒരു മാസത്തിനിടെ ഊർജ്ജവിലയിൽ 0.3 ശതമാനം ആണ് കുറഞ്ഞത്. ഒരു വർഷത്തിനിടെ 0.1 ശതമാനവും കുറഞ്ഞു. ജൂലൈയിൽ നിന്നും ഓഗസ്റ്റിലേക്ക് എത്തുമ്പോൾ ഗതാഗതച്ചിലവ് 0.5 ശതമാനം കുറഞ്ഞു. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് ഗതാഗതച്ചിലവിൽ 2.4 ശതമാനം കുറവ് ഉണ്ടായി.

